രാമലീലക്ക് ശേഷം പുതിയ ചിത്രം പ്രഖ്യാപിച്ച് അരുണ്‍ ഗോപി | filmibeat Malayalam

2017-11-22 722

Ramaleela's director Arun Gopy announced his next film

നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്ത ചിത്രമാണ് രാമലീല. ദിലീപ് ആണ് ചിത്രത്തില്‍ നായകനായെത്തിയത്. ഏറെ നാളത്തെ വിവാദങ്ങള്‍ക്കൊടുവിലാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. എങ്കിലും വലിയ പ്രേക്ഷകപ്രീതിയാണ് ചിത്രത്തിന് ലഭിച്ചത്. അതിനിടെ അരുണ്‍ ഗോപി തൻറെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. ദിലീപ് അല്ല, മോഹൻലാല്‍ ആകും അടുത്ത ചിത്രത്തിലെ നായകൻ എന്നാണ് റിപ്പോർട്ട്. നായകൻ ആരാണെന്ന് അരുണ്‍ വ്യക്തമായ സൂചനകള്‍ നല്‍കിയിരുന്നില്ല. പക്ഷേ നല്‍കിയ സൂചനകള്‍ വെച്ച് മോഹൻലാല്‍ ആകും നായകൻ എന്നാണ് ആരാധകർ പറയുന്നത്. 2016 ല്‍ മലയാള സിനിമയുടെ അഭിമാനമായി മാറിയ പുലിമുരുകനിലൂടെയായിരുന്നു ടോമിച്ചന്‍ മുളകുപാടവും മോഹന്‍ലാലും ഒന്നിച്ചിരുന്നത്. ശേഷം ടീം ഒന്നിക്കുന്ന അരുണ്‍ ഗോപിയുടെ സിനിമ അതുപോലെ തന്നെ ബിഗ് പ്രൊജക്ടായിരിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.